- പയ്യാവൂർ: മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നികളുടെ കൂട്ടമരണം ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചന്ദനക്കാംപാറയിലെ ഒന്നാംപാലം, മാവുംതോട്, നറുക്കുംചീത്ത, പൈസക്കരി തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിടങ്ങളിലാണ് കാട്ടുപന്നികൾ മരിച്ചുകിടക്കുന്നത്.
- വേട്ടക്കാർ വയ്ക്കുന്ന കെണികളിൽ കുടുങ്ങിയാണ് മുമ്പ് മരണം നടന്നിരുന്നത്. എന്നാൽ ഇപ്പോൾ രോഗബാധയാണ് മരണത്തിന് കാരണമാകുന്നതെന്ന് സംശയിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. പകർച്ചവ്യാധി പോലെയുള്ള ഏതെങ്കിലും രോഗം പടരുന്നുവോ എന്ന ആശങ്കയും ആളുകൾക്കുണ്ട്.

- വിവരം അറിയിച്ചിട്ടും ഫോറസ്റ്റ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്താൻ തയ്യാറാകുന്നില്ലെന്നും പോസ്റ്റ്മോർട്ടം നടത്താതെ തന്നെ പന്നികളെ കുഴിച്ചുമൂടാൻ ഭൂമി ഉടമകളോട് നിർദേശിക്കുന്നുവെന്നുമുള്ള പരാതി ഉയർന്നിട്ടുണ്ട്.
- കുഴിച്ചുമൂടാൻ ഭൂമി ഉടമകളോട് നിർദേശിക്കുന്നുവെന്നുമുള്ള പരാതി ഉയർന്നിട്ടുണ്ട്.
- വനംവകുപ്പിന്റെ്റെ ഇത്തരം നിലപാട് തദ്ദേശവാസികളിൽ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. വളർത്തുമൃഗങ്ങൾക്കും രോഗം പടരാനുള്ള സാധ്യത ഒഴിവാക്കാൻ അടിയന്തിര നടപടി വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
Mass death of wild boars; concern in the hilly region